അങ്കണവാടികളിൽ സെപ്റ്റംബർ 2 മുതൽ ബാല്യസ്പന്ദനം

അങ്കണവാടികളിൽ സെപ്റ്റംബർ 2 മുതൽ  ബാല്യസ്പന്ദനം
Sep 1, 2026 07:27 PM | By PointViews Editor

          അങ്കണവാടി കുട്ടികൾക്കായുള്ള ആരോഗ്യപരിശോധനാ പദ്ധതിയായ 'ബാല്യസ്പന്ദനം' പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 2ന് വനിതാ ശിശു വികസന - തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർവഹിക്കും. ഉച്ചയ്ക്ക് 1 മണിക്ക് വട്ടിയൂർക്കാവ് കൊടുങ്ങാനൂരുള്ള കുടുംബാരോഗ്യ കേന്ദ്രത്തിലാണ് ചടങ്ങ്. ആരോഗ്യ-ഭക്ഷ്യസുരക്ഷ-ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ കുട്ടികൾക്കായുള്ള വളർച്ചാ നിരീക്ഷണ പരിപാടിയുടെ ഉദ്ഘാടനം തിരുവനന്തപുരം മേയർ വി വി രാജേഷ് നിർവഹിക്കും. അങ്കണവാടി കുട്ടികളുടെ സമഗ്ര ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനായി നൂറുദിന കർമപദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. വനിതാ ശിശുവികസന വകുപ്പും ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായാണ് ബാല്യസ്പന്ദനം പദ്ധതി നടപ്പാക്കുന്നത്.

കേരളത്തിലെ 33,120 അങ്കണവാടികളിലൂടെ സേവനം ലഭിച്ചുവരുന്ന മുഴുവൻ കുട്ടികൾക്കും സമയബന്ധിതമായി ആരോഗ്യ പരിശോധന ഉറപ്പാക്കുകയും. ആവശ്യമായ സാഹചര്യങ്ങളിൽ തുടർചികിത്സയും നിരീക്ഷണവും ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ഈ ത്രൈമാസ ആരോഗ്യ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ബാല്യസ്പന്ദനം പദ്ധതിയിലൂടെ കുട്ടികളുടെ വളർച്ചയും ആരോഗ്യനിലയും നിരന്തരം നിരീക്ഷിക്കുക, വളർച്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മറ്റ് ആരോഗ്യപ്രശ്നങ്ങളും പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തുക. ആവശ്യമായ ആരോഗ്യ സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുക, തുടർചികിത്സയും നിരീക്ഷണവും ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്

Childcare in Anganwadis from September 2

Related Stories
വയോജന വകുപ്പിൽ തസ്തികകൾ വിന്യസിച്ചു

Sep 2, 2026 09:44 AM

വയോജന വകുപ്പിൽ തസ്തികകൾ വിന്യസിച്ചു

വയോജന വകുപ്പിൽ തസ്തികകൾ...

Read More >>
പുലിയോടുള്ള ആത്മാർഥത മൂത്ത് അതിജീവിതരുടെ കാപ്പിത്തോട്ടം വെട്ടിനശിപ്പിച്ച സെക്ഷൻ ഫോറസ്റ്റ് ഓഫിസറെ സസ്പെൻഡ് ചെയ്തു

Sep 2, 2026 08:25 AM

പുലിയോടുള്ള ആത്മാർഥത മൂത്ത് അതിജീവിതരുടെ കാപ്പിത്തോട്ടം വെട്ടിനശിപ്പിച്ച സെക്ഷൻ ഫോറസ്റ്റ് ഓഫിസറെ സസ്പെൻഡ് ചെയ്തു

പുലിയോടുള്ള ആത്മാർഥത മൂത്ത് അതിജീവിതരുടെ കാപ്പിത്തോട്ടം വെട്ടിനശിപ്പിച്ച സെക്ഷൻ ഫോറസ്റ്റ് ഓഫിസറെ സസ്പെൻഡ്...

Read More >>
ഇനി സ്കൂളുകളിൽ ഡിജിറ്റൽ സ്ക്വയർ വരും. കണ്ണൂർ ജില്ലയിലെ 463 സ്കൂളുകൾ സ്ക്വയറാകും

Sep 1, 2026 09:05 PM

ഇനി സ്കൂളുകളിൽ ഡിജിറ്റൽ സ്ക്വയർ വരും. കണ്ണൂർ ജില്ലയിലെ 463 സ്കൂളുകൾ സ്ക്വയറാകും

ഇനി സ്കൂളുകളിൽ ഡിജിറ്റൽ സ്ക്വയർ വരും. കണ്ണൂർ ജില്ലയിലെ 463 സ്കൂളുകൾ...

Read More >>
കഴിഞ്ഞ വർഷം ഏറ്റവും അധികം പേർ സ്വന്തമാക്കിയ പുസ്തകം ബൈബിൾ

Sep 1, 2026 04:23 PM

കഴിഞ്ഞ വർഷം ഏറ്റവും അധികം പേർ സ്വന്തമാക്കിയ പുസ്തകം ബൈബിൾ

കഴിഞ്ഞ വർഷം ഏറ്റവും അധികം പേർ സ്വന്തമാക്കിയ പുസ്തകം...

Read More >>
കസ്തൂരി രംഗൻ റിപ്പോർട്ട് കർഷകരെ മാത്രമല്ല കച്ചവടക്കാരേയും നാടിനെയും ബാധിക്കും. സംശയമുണ്ടോ? കരട് വിജ്ഞാപനം പൂർണ രൂപത്തിൽ ചുവടെ. (തുടർച്ച)

Aug 30, 2026 01:09 PM

കസ്തൂരി രംഗൻ റിപ്പോർട്ട് കർഷകരെ മാത്രമല്ല കച്ചവടക്കാരേയും നാടിനെയും ബാധിക്കും. സംശയമുണ്ടോ? കരട് വിജ്ഞാപനം പൂർണ രൂപത്തിൽ ചുവടെ. (തുടർച്ച)

കസ്തൂരി രംഗൻ റിപ്പോർട്ട് കർഷകരെ മാത്രമല്ല കച്ചവടക്കാരേയും നാടിനെയും ബാധിക്കും. സംശയമുണ്ടോ? കരട് വിജ്ഞാപനം പൂർണ രൂപത്തിൽ ചുവടെ....

Read More >>
കസ്തൂരി രംഗൻ റിപ്പോർട്ട് കരട് വിജ്ഞാപനത്തിലെ, നിങ്ങളറിയാത്ത നിങ്ങൾക്കുള്ള പാരകൾ. സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട

Aug 29, 2026 03:14 PM

കസ്തൂരി രംഗൻ റിപ്പോർട്ട് കരട് വിജ്ഞാപനത്തിലെ, നിങ്ങളറിയാത്ത നിങ്ങൾക്കുള്ള പാരകൾ. സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട

കസ്തൂരി രംഗൻ റിപ്പോർട്ട് കരട് വിജ്ഞാപനത്തിലെ, നിങ്ങളറിയാത്ത നിങ്ങൾക്കുള്ള പാരകൾ. സൂക്ഷിച്ചാൽ...

Read More >>
Top Stories